മസ്കറ്റ് : ഒമാനിലെ സീബ് വിലായത്തില്‍ വാണിജ്യ സ്ഥാപനത്തില്‍ തീപ്പിടുത്തം. മസ്‍കത്ത് ഗവര്‍ണറേറ്റ് സിവില്‍ ഡിഫന്‍സില്‍ നിന്നുള്ള അഗ്നിശമന സേനാ അംഗങ്ങള്‍ ഉടന്‍ തന്നെ സ്ഥലത്തെത്തിയതായി പബ്ലിക് അതോരിറ്റി ഫോര്‍ സിവില്‍ ഡിഫന്‍സ് ആന്റ് ആംബുലന്‍സ് പുറത്തിറക്കിയ ഓണ്‍ലൈന്‍ പ്രസ്‍താവനയില്‍ അറിയിച്ചു. തീ നിയന്ത്രണ വിധേയമാക്കിയിട്ടുണ്ട്. സംഭവത്തില്‍ ആര്‍ക്കും പരിക്കേറ്റിട്ടില്ലെന്നാണ് പുറത്ത് വരുന്ന വിവരങ്ങൾ.