ന്യൂഡല്‍ഹി: കയറ്റുമതിയും ഇറക്കുമതിയും കുറഞ്ഞതുകൊണ്ട് വരുമാനത്തില്‍ വന്‍ ഇടിവ് വന്നതായി റിപ്പോര്‍ട്ട്. തുടര്‍ച്ചയായി നാലാം മാസമാണിപ്പോള്‍ ഇടിവ് രേഖപ്പെടുത്തിയത്. കഴിഞ്ഞമാസം 2598 കോടി ഡോളറാണു വരുമാനം.
പെട്രോളിയം, രത്‌നങ്ങള്‍, ആഭരണം,തുകല്‍ ഉല്‍പന്നങ്ങള്‍ എന്നിവയുടെ കയറ്റുമതി ഗണ്യമായി കുറഞ്ഞതാണ് വരുമാനത്തില്‍ ഇടിവ് ഉണ്ടായതെന്നാണ് റിപ്പോര്‍ട്ട്. ഇതോടെ, ഇറക്കുമതിയും കയറ്റുമതിയും തമ്മിലുള്ള വ്യത്യാസം വിദേശവ്യാപാരക്കമ്മി 1212 കോടി ഡോളറായി താഴുകയും ചെയ്തു. ഇത് 2018 നവംബറില്‍ 1758 കോടി ഡോളറായിരുന്നു.
12.71 ശതമാനമായാണ് ഇുറക്കമതി കുറഞ്ഞത്. ഇറക്കുമതിച്ചെലവ് വരുന്നത് 3811 കോടി ഡോളറാണ്. സ്വര്‍ണ ഇറക്കുമതി 6.6% ഉയരുകയും ചെയ്തു. ഇതേസ്ഥാനത്ത് എണ്ണ ഇറക്കുമതി 18 ശതമാനം കുറഞ്ഞ് 1106 കോടി ഡോളറാവുകയും ചെയ്തു.