ന്യൂഡല്‍ഹി: ലോകത്തില്‍ ഏറ്റവും മികച്ച ബിസിനസ് സൗഹൃദാന്തരീക്ഷമുള്ള രാജ്യങ്ങളെ അടയാളപ്പെടുത്തുന്ന ആഗോള സൂചികയില്‍ ഇന്ത്യയുടെ റാങ്കിംഗ് മെച്ചപ്പെട്ടേക്കുമെന്ന് റിപ്പോര്‍ട്ട്.
ലോക ബാങ്ക് തയാറാക്കുന്ന സൂചികയില്‍ ഇന്ത്യയുടെ റാങ്കിംഗില്‍ രണ്ടക്ക വളര്‍ച്ച ഉണ്ടായേക്കുമെന്നാണ് കേന്ദ്ര സര്‍ക്കാര്‍ പ്രതീക്ഷിക്കുന്നത്.
പുതിയ റിപ്പോര്‍ട്ട് ലോക ബാങ്ക് അടുത്ത മാസമാണ് പുറത്തുവിടുന്നത്.
കഴിഞ്ഞ വര്‍ഷം പുറത്തുവിട്ട 190 രാജ്യങ്ങളുടെ സൂചികയില്‍ ഒറ്റ റാങ്ക് മാത്രമാണ് ഇന്ത്യക്ക് മുന്നേറാന്‍ സാധിച്ചത്.
മുന്‍ വര്‍ഷത്തെ 131-ാം റാങ്കില്‍ നിന്നും കഴിഞ്ഞ വര്‍ഷം ഇന്ത്യ 130-ാം റാങ്കില്‍ എത്തിയിരുന്നു.