തിരുവനന്തപുരം: കേരളത്തില്‍ ഇന്ന് സ്വര്‍ണവില ഉയര്‍ന്നു. പവന് 120 രൂപയും ഗ്രാമിന് 15 രൂപയുമാണ് ഇന്ന് വിപണിയില്‍ വര്‍ദ്ധിച്ചത്. പവന് 29,840 രൂപയും ഗ്രാമിന് 3,730 രൂപയുമാണ് ഇന്നത്തെ നിരക്ക്.
ഇന്നലെ സ്വര്‍ണവില പവന് 120 രൂപയും ഗ്രാമിന് 15 രൂപയുമാണ് കൂടിയത്. പവന് 29,720 രൂപയും ഗ്രാമിന് 3,715 രൂപയിലുമായിരുന്നു ഇന്നലെ വിപണിയില്‍ വ്യാപാരം നടന്നത്.
ജനുവരി എട്ടിനാണ് ചരിത്രത്തിലെ ഏറ്റവും ഉയര്‍ന്ന നിരക്ക് രേഖപ്പെടുത്തിയത്. ഗ്രാമിന് 3,800 രൂപയും പവന് 30,400 രൂപയുമായിരുന്നു സ്വര്‍ണവില.
ആഗോളവിപണിയിലും സ്വര്‍ണത്തിന് ഇപ്പോഴും ഉയര്‍ന്ന നിരക്ക് തന്നെയാണ്. ഒരു ട്രോയ് ഔണ്‍സ് സ്വര്‍ണത്തിന് (31.1 ഗ്രാം) 1,560.81 ഡോളര്‍ എന്ന ഉയര്‍ന്ന നിരക്കിലാണ് ഇപ്പോഴും സ്വര്‍ണം.