സ്വര്‍ണ വിലയില്‍ ഇന്നും മാറ്റമില്ല; പവന് 28,360 രൂപ, ഗ്രാമിന് 3545 രൂപ

gold rate

കൊച്ചി: സ്വര്‍ണ വിലയില്‍ ഇന്ന് മാറ്റമില്ല. പവന് 28,360 രൂപയും ഗ്രാമിന് 3545 രൂപയുമാണ് ഇന്ന് വ്യാപാരം പുരോഗമിക്കുന്നത്. ഇന്നലെയും സ്വർണവിലയിൽ മാറ്റം ഉണ്ടായിരുന്നില്ല. ഇതേ വിലയിൽ തന്നെയാണ് വ്യാപാരം നടന്നത്.

ചൊവ്വാഴ്ച ആഭ്യന്തര വിപണിയില്‍ പവന് 120 രൂപയുടെ വര്‍ദ്ധനവ് ഉണ്ടായിരുന്നു. സെപ്റ്റംബര്‍ നാലിനാണ് ചരിത്രത്തിലെ ഏറ്റവും ഉയര്‍ന്ന നിരക്ക് സ്വര്‍ണത്തിന് രേഖപ്പെടുത്തിയത്. ഗ്രാമിന് 3,640 രൂപയും പവന് 29,120 രൂപയുമായിരുന്നു നിരക്ക്.

Top