മുംബൈ: ഓഹരി വിപണി നഷ്ടത്തില്‍ അവസാനിച്ചു. ഓഹരി വിപണി 162.23 പോയന്റ് താഴ്ന്ന് 40979.62ലും നിഫ്റ്റി 66.90 പോയന്റ് നഷ്ടത്തില്‍ 12031.50ലുമാണ് വ്യാപാരം അവസാനിപ്പിച്ചത്.
ബിഎസ്ഇയിലെ 976 കമ്പനികളുടെ ഓഹരികള്‍ നേട്ടത്തിലാണ്. 1518 ഓഹരികള്‍ നഷ്ടത്തിലുമാണ് അവസാനിച്ചത്. അതേസമയം 166 ഓഹരികള്‍ മാറ്റമില്ലാതെയാണ് തുടരുന്നത്.
പ്രധാനമായും വിപണിക്ക് നഷ്ടമുണ്ടാക്കിയത് സീ എന്റര്‍ടെയന്‍മെന്റ്, എംആന്റ്എം, ടാറ്റ സ്റ്റീല്‍, ഗ്രാസിം, ഭാരതി ഇന്‍ഫ്രടെല്‍ തുടങ്ങിയ ഓഹരികളാണ്. എന്നാല്‍ യുപിഎല്‍, ബജാജ് ഫിനാന്‍സ്, ടിസിഎസ്, കൊട്ടക് മഹീന്ദ്ര, റിലയന്‍സ് തുടങ്ങിയ ഓഹരികള്‍ നേട്ടത്തിലുമാണ്.
ആഗോള കാരണങ്ങളും വന്‍തോതിലുള്ള ലാഭമെടുപ്പുമാണ് തുടര്‍ച്ചയായ രണ്ടാമത്തെ ദിവസവും വിപണിയെ ബാധിച്ചത്.
ലോഹം സൂചിക മൂന്നുശതമാനം താഴ്ന്നു. വാഹനം, ഊര്‍ജം, ബാങ്ക്, ഫാര്‍മ, ഇന്‍ഫ്ര, എഫ്എംസിജി സൂചികകളും നഷ്ടത്തിലാണ് അവസാനിച്ചത്.