കൊച്ചി: ഇലക്ട്രോണിക്‌സ് ഗൃഹോപകരണ നിര്‍മാതാക്കളായ സാംസങ്ങും മൊബൈല്‍ ഹാന്‍ഡ് സെറ്റ് കമ്പനികളായ വണ്‍പ്ലസ്, ഒപ്പോ തുടങ്ങിയവയും വാറന്റി കാലാവധി ഉയര്‍ത്തി.കൊറോണയുടെയും ലോക്ക്ഡൗണിന്റെയും പശ്ചാത്തലത്തിലാണ് തീരുമാനം.
മാര്‍ച്ച് 20-നും ഏപ്രില്‍ 30-നും ഇടയില്‍ വാറന്റി അവസാനിക്കുന്ന ഉത്പന്നങ്ങള്‍ക്ക് 2020 മേയ് 31 വരെയാണ് സാംസങ് കാലാവധി നീട്ടിനല്‍കിയിരിക്കുന്നത്.
മാര്‍ച്ച് ഒന്നിനും മേയ് 30-നും ഇടയില്‍ വാറന്റി അവസാനിക്കുന്ന ഉത്പന്നങ്ങള്‍ക്ക് മേയ് 31 വരെയാണ് വണ്‍പ്ലസ് സമയം അനുവദിച്ചിരിക്കുന്നത്.ഒപ്പോയാകട്ടെ, ഓണ്‍ലൈന്‍ റിപ്പയര്‍ സര്‍വീസും ഉപയോക്താക്കള്‍ക്കായി ഒരുക്കിയിട്ടുണ്ട്. അതില്‍ ശരിയാകാത്തവര്‍ക്ക് കൂടുതല്‍ സമയവും അനുവദിച്ച് നല്‍കുന്നതാണ്.
ഷവോമി ഉള്‍പ്പെടെ കൂടുതല്‍ കമ്പനികള്‍ വരും ദിവസങ്ങളില്‍ വാറന്റി സമയം നീട്ടുമെന്നാണ് പ്രതീക്ഷിക്കുന്നത്.