മുംബൈ:ഓഹരി സൂചികകള്‍ നേട്ടത്തില്‍ ക്ലോസ് ചെയ്തു. സെന്‍സെക്സ് 371.44 പോയന്റ് നേട്ടത്തില്‍ 32,114.52ലും നിഫ്റ്റി 98.60 പോയന്റ് ഉയര്‍ന്ന് 9380.90ലുമാണ് ക്ലോസ് ചെയ്തത്.
ബിഎസ്ഇയിലെ 1282 കമ്പനികളുടെ ഓഹരികള്‍ നേട്ടത്തിലും 1047 ഓഹരികള്‍ നഷ്ടത്തിലുമായിരുന്നു. 185 ഓഹരികള്‍ക്ക് മാറ്റമില്ല.ആക്സിസ് ബാങ്ക്, ബജാജ് ഫിനാന്‍സ്, എച്ച്ഡിഎഫ്സി, ബജാജ് ഫിന്‍സര്‍വ്,ഇന്‍ഡസിന്റ് ബാങ്ക്, തുടങ്ങിയ ഓഹരികളാണ് പ്രധാനമായും നേട്ടമുണ്ടാക്കിയത്.
നെസ് ലെ,സണ്‍ ഫാര്‍മ, എന്‍പിടിസി, വേദാന്ത,ഐഒസി, തുടങ്ങിയ ഓഹരികള്‍ നഷ്ടത്തിലുമായിരുന്നു. ബാങ്ക്, വാഹനം എന്നീ വിഭാഗം സൂചികകള്‍ നേട്ടമുണ്ടാക്കിയപ്പോള്‍ ഫാര്‍മ, ലോഹം, എഫ്എംസിജി, ഊര്‍ജം തുടങ്ങിയ സൂചികകള്‍ നഷ്ടത്തിലാണ് ക്ലോസ് ചെയ്തത്.