സെന്‍സെക്സ് 170 പോയന്റ് താഴ്ന്ന് ഓഹരി വിപണിയില്‍ നഷ്ടത്തോടെ തുടക്കം

മുംബൈ: ഓഹരി വിപണിയില്‍ നഷ്ടത്തോടെ തുടക്കം. സെന്‍സെക്സ് 170 പോയന്റ് നഷ്ടത്തില്‍ 31515ലും നിഫ്റ്റി 40 പോയന്റ് താഴ്ന്ന് 9230ലുമാണ് വ്യാപാരം നടക്കുന്നത്.

ബിഎസ്ഇയിലെ 818 കമ്പനികളുടെ ഓഹരികള്‍ നേട്ടത്തിലും 484 ഓഹരികള്‍ നഷ്ടത്തിലുമാണ്. ഹീറോ മോട്ടോര്‍കോര്‍പ്, കൊട്ടക് മഹീന്ദ്ര, ഒഎന്‍ജിസി, ബ്രിട്ടാനിയ, ബപിസിഎല്‍, വിപ്രോ, പവര്‍ഗ്രിഡ് കോര്‍പ്, നസ് ലെ,ഭാരതി എയര്‍ടെല്‍, എച്ച്ഡിഎഫ്സി ബാങ്ക്, ഏഷ്യന്‍ പെയിന്റ്സ്, ബജാജ് ഓട്ടോ, കോള്‍ ഇന്ത്യ, എച്ച്ഡിഎഫ്സി,ഹിന്ദുസ്ഥാന്‍ യുണിലിവര്‍, തുടങ്ങിയ ഓഹരികളാണ് നഷ്ടത്തില്‍.

എംആന്‍ഡ്എം, എച്ച്സിഎല്‍ ടെക്, സണ്‍ ഫാര്‍മ, സിപ്ല, ഡോ.റെഡ്ഡീസ് ലാബ്, ബജാജ് ഫിനാന്‍സ്, ആക്സിസ് ബാങ്ക്, യുപിഎല്‍, ടെക് മഹീന്ദ്ര, മാരുതി സുസുകി,അദാനി പോര്‍ട്സ്, തുടങ്ങിയ ഓഹരികളാണ് നേട്ടത്തില്‍. എച്ച്സിഎല്‍ ടെക്, ആര്‍ബിഎല്‍ ബാങ്ക് ഉള്‍പ്പടെയുള്ള കമ്പനികള്‍ ഇന്ന് പ്രവര്‍ത്തനഫലം പുറത്തുവിടും.

Top