സെന്‍സെക്സ് 291 പോയന്റ് താഴ്ന്ന് ഓഹരി സൂചികകളില്‍ നഷ്ടത്തോടെ തുടക്കം

മുംബൈ: ഓഹരി സൂചികകളില്‍ നഷ്ടത്തോടെ തുടക്കം. സെന്‍സെക്സ് 291 പോയന്റ് താഴ്ന്ന് 31169ലും നിഫ്റ്റി 85 പോയന്റ് നഷ്ടത്തില്‍ 9122ലുമാണ് വ്യാപാരം നടക്കുന്നത്.

ബിഎസ്ഇയിലെ 459 കമ്പനികളുടെ ഓഹരികള്‍ നേട്ടത്തിലും 595 ഓഹരികള്‍ നഷ്ടത്തിലുമാണ്. 50 ഓഹരികള്‍ക്ക് മാറ്റമില്ല.ഭാരതി ഇന്‍ഫ്രടെല്‍, ഐഒസി, ഐടിസി, ആക്സിസ് ബാങ്ക്, യുപിഎല്‍, കോള്‍ ഇന്ത്യ, എംആന്‍ഡ്എം, ബജാജ് ഓട്ടോ, മാരുതി സുസുകി,ബിപിസിഎല്‍, എസ്ബിഐ തുടങ്ങിയ ഓഹരികള്‍ നഷ്ടത്തിലാണ്.

ഒഎന്‍ജിസി, എന്‍ടിപിസി, അദാനി പോര്‍ട്സ്, ഭാരതി എയര്‍ടെല്‍, എച്ച്ഡിഎഫ്സി, സിപ്ല, പവര്‍ഗ്രിഡ് കോര്‍പ്,ഹിന്‍ഡാല്‍കോ, എച്ച്ഡിഎഫ്സി ബാങ്ക്, ഡോ.റെഡ്ഡീസ് ലാബ് തുടങ്ങിയ ഓഹരികള്‍ നേട്ടത്തിലുമാണ്.

ബിഎസ്ഇ മിഡക്യാപ്, സ്മോള്‍ ക്യാപ് സൂചികകള്‍ നഷ്ടത്തിലാണ്. നിഫ്റ്റി ഓട്ടോ, ബാങ്ക് ഉള്‍പ്പടെ മിക്കവാറും സൂചികകള്‍ ചുവപ്പിലാണ്.

Top