മുംബൈ: ഓഹരി വിപണിയില്‍ നഷ്ടത്തോടെ തുടക്കം. സെന്‍സെക്സ് 499 പോയിന്റ് നഷ്ടത്തില്‍ 31,413ലും നിഫ്റ്റി 122 പോയിന്റ് താഴന്ന് 9191ലുമാണ് വ്യാപാരം നടക്കുന്നത്.
ബിഎസ്ഇയിലെ 314 കമ്പനികളുടെ ഓഹരികള്‍ നേട്ടത്തിലും 447 ഓഹരികള്‍ നഷ്ടത്തിലുമാണ്.ടാറ്റ മോട്ടോഴ്സ്, ഏഷ്യന്‍ പെയിന്റ്സ്, ഹീറോ മോട്ടോര്‍കോര്‍പ്, ബ്രിട്ടാനിയ, കോള്‍ ഇന്ത്യ, എല്‍ആന്‍ഡ്ടി, ഒഎന്‍ജിസി, എച്ച്സിഎല്‍ ടെക്, ഐടിസി സിപ്ല, സണ്‍ ഫാര്‍മ, തുടങ്ങിയ ഓഹരികളാണ് നേട്ടത്തിലുള്ളത്.
ആക്സിസ് ബാങ്ക്,ബജാജ് ഫിനാന്‍സ്, ഐസിഐസിഐ ബാങ്ക്, എച്ച്ഡിഎഫ്സി, എച്ച്ഡിഎഫ്സി ബാങ്ക്, എസ്ബിഐ, ടിസിഎസ് ,സീ എന്റര്‍ടെയന്മെന്റ്,തുടങ്ങിയ ഓഹരികള്‍ നഷ്ടത്തിലുമാണ്.
നിഫ്റ്റി ബാങ്ക്, ഐടി, വാഹനം, എഫ്എംസിജി തുടങ്ങിയ സൂചികകളിലെല്ലാം നഷ്ടത്തിലാണ് വ്യാപാരം നടക്കുന്നത്.