സെന്‍സെക്സ് 535 പോയന്റ് താഴ്ന്ന് ഓഹരി സൂചികകള്‍ നഷ്ടത്തില്‍ ക്ലോസ് ചെയ്തു

മുംബൈ: ഓഹരി സൂചികകള്‍ നഷ്ടത്തില്‍ ക്ലോസ് ചെയ്തു. സെന്‍സെക്സ് 535.86 പോയന്റ് നഷ്ടത്തില്‍ 31,327.22ലും നിഫ്റ്റി 159.50 പോയന്റ് താഴ്ന്ന് 9154.40ലുമാണ് വ്യാപാരം അവസാനിപ്പിച്ചത്.

ബിഎസ്ഇയിലെ 773 കമ്പനികളുടെ ഓഹരികള്‍ നേട്ടത്തിലും 1545 ഓഹരികള്‍ നഷ്ടത്തിലുമാണ്. 159 ഓഹരികള്‍ക്ക് മാറ്റമില്ല.

ബജാജ് ഫിന്‍സര്‍വ്,ഭാരതി ഇന്‍ഫ്രടെല്‍, സീ എന്റര്‍ടെയ്ന്‍മെന്റ്, ഹിന്‍ഡാല്‍കോ,ബജാജ് ഫിനാന്‍സ്, തുടങ്ങിയ ഓഹരികളാണ് പ്രധാനമായും നഷ്ടമുണ്ടാക്കിയത്.

സണ്‍ഫാര്‍മ, ബ്രിട്ടാനിയ, സിപ്ല, ഹീറോ മോട്ടോര്‍കോര്‍പ്,റിലയന്‍സ് ഇന്‍ഡസ്ട്രീസ്, തുടങ്ങിയ ഓഹരികള്‍ നേട്ടത്തിലുമായിരുന്നു.

ഫാര്‍മ, ഊര്‍ജം എന്നീ വിഭാഗങ്ങളിലെ സൂചികകളൊഴികെയുള്ളവ നഷ്ടത്തിലാണ് വ്യാപാരം അവസാനിപ്പിച്ചത്. ബിഎസ്ഇ മിഡ്ക്യാപ്, സ്മോള്‍ ക്യാപ് സൂചികകള്‍ ഒരുശതമാനം നഷ്ടത്തിലായി.

Top