സെന്‍സെക്സ് 232.14 പോയന്റ് ഉയര്‍ന്ന് ഓഹരി സൂചികകള്‍ നേട്ടത്തില്‍ ക്ലോസ് ചെയ്തു

മുംബൈ: ഓഹരി സൂചികകള്‍ നേട്ടത്തില്‍ ക്ലോസ് ചെയ്തു. സെന്‍സെക്സ് 232.14 പോയന്റ് ഉയര്‍ന്ന് 31,685.75ലും നിഫ്റ്റി 65.30 പോയന്റ് നേട്ടത്തില്‍ 9270.90ലുമാണ് വ്യാപാരം അവസാനിപ്പിച്ചത്.

ബിഎസ്ഇയിലെ 1074 കമ്പനികളുടെ ഓഹരികള്‍ നേട്ടത്തിലും 1223 ഓഹരികള്‍ നഷ്ടത്തിലുമായിരുന്നു. 141 ഓഹരികള്‍ക്ക് മാറ്റമില്ല.മികച്ച നേട്ടമുണ്ടാക്കിയത്
ധനകാര്യ ഓഹരികളാണ്.ബിഎസ്ഇ മിഡക്യാപ്, സ്മോള്‍ ക്യാപ് സൂചികകള്‍ ഒരുശതമാനത്തിനുതാഴെ നേട്ടത്തിലാണ് വ്യാപാരം അവസാനിപ്പിച്ചത്.

ഗെയില്‍,എംആന്‍ഡ്എം, എച്ച്ഡിഎഫ്സി ബാങ്ക്, ഭാരതി എയര്‍ടെല്‍,ബജാജ് ഫിനാന്‍സ്, തുടങ്ങിയ ഓഹരികള്‍ നേട്ടത്തിലായിരുന്നു.കോള്‍ ഇന്ത്യ, ഐടിസി, ഐഒസി, യുപിഎല്‍,ഭാരതി ഇന്‍ഫ്രടെല്‍, തുടങ്ങിയ ഓഹരികളാണ് നഷ്ടമുണ്ടാക്കിയത്. എഫ്എംസിജി, ഐടി ഒഴികെയുള്ള സൂചികകള്‍ നേട്ടത്തിലാണ് ക്ലോസ് ചെയ്തത്.

Top