മുംബൈ: ഓഹരി വിപണിയില്‍ നേട്ടത്തോടെ തുടക്കം. സെന്‍സെക്സ് 209 പോയിന്റ് നേട്ടത്തില്‍ 32323ലും നിഫ്റ്റി 58 പോയന്റ് ഉയര്‍ന്ന് 9439ലുമാണ് വ്യാപാരം പുരോഗമിക്കുന്നത്.ആഗോള വിപണികളിലെനേട്ടമാണ് ആഭ്യന്തര സൂചികകള്‍ക്കും കരുത്തായത്.
ബിഎസ്ഇയിലെ 566 കമ്പനികളുടെ ഓഹരികള്‍ നേട്ടത്തിലും 161 ഓഹരികള്‍ നഷ്ടത്തിലുമാണ്. 33 ഓഹരികള്‍ക്ക് മാറ്റമില്ല. എച്ച്ഡിഎഫ്സി ബാങ്ക്, ബജാജ് ഫിനാന്‍സ്, സീ എന്റര്‍ടെയ്ന്‍മെന്റ്, ഗെയില്‍,ബജാജ് ഫിന്‍സര്‍വ്, വേദാന്ത, റിലയന്‍സ്, പവര്‍ഗ്രിഡ് കോര്‍പ്, ഹിന്‍ഡാല്‍കോ, എന്‍ടിപിസി ,എച്ച്ഡിഎഫ്സി, തുടങ്ങിയ ഓഹരികളാണ് നേട്ടത്തിലുള്ളത്.
സിപ്ല, ഡോ.റെഡ്ഡീസ് ലാബ്, ആക്സിസ് ബാങ്ക്, ഹിന്ദുസ്ഥാന്‍ യുണിലിവര്‍, ഏഷ്യന്‍ പെയിന്റ്സ്, ബിപിസിഎല്‍, ഇന്‍ഫോസിസ്, ബജാജ് ഓട്ടോ,ടൈറ്റന്‍ കമ്പനി, എച്ച്സിഎല്‍ ടെക് ,ഇന്‍ഡസിന്റ് ബാങ്ക്,തുടങ്ങിയ ഓഹരികള്‍ നഷ്ടത്തിലാണ്.
നിഫ്റ്റി ബാങ്ക്, ഐടി, എഫ്എംസിജി, ലോഹം തുടങ്ങി മിക്കവാറും സൂചികകള്‍ നേട്ടത്തിലാണ്. ബിഎസ്ഇ മിഡ്ക്യാപ്, സ്മോള്‍ ക്യാപ് സൂചികകളും നേരിയ നേട്ടത്തിലാണ്.