സെന്‍സെക്സ് 415 പോയിന്റ് ഉയര്‍ന്ന് ഓഹരി വിപണി നേട്ടത്തില്‍ ക്ലോസ് ചെയ്തു

മുംബൈ: ഓഹരി വിപണി നേട്ടത്തില്‍ ക്ലോസ് ചെയ്തു. സെന്‍സെക്സ് 415.86 പോയന്റ് നേട്ടത്തില്‍ 31,743.08ലും നിഫ്റ്റി 127.90 പോയന്റ് നഷ്ടത്തില്‍ 9282.30ലുമാണ് വ്യാപാരം അവസാനിപ്പിച്ചത്.

മ്യൂച്വല്‍ ഫണ്ട് വിപണിയിലെ പണലഭ്യത പ്രശ്നം പരിഹരിക്കുന്നതിനായി റിസര്‍വ് ബാങ്ക് 50,000 കോടി രൂപയുടെ ആനുകൂല്യം പ്രഖ്യാപിച്ചത് ഓഹരി വിപണിക്ക് ഉണര്‍വേകിയത്.

ബിഎസ്ഇയിലെ 1286 കമ്പനികളുടെ ഓഹരികള്‍ നേട്ടത്തിലും 1076 ഓഹരികള്‍ നഷ്ടത്തിലുമാണ്. 180 ഓഹരികള്‍ക്ക് മാറ്റമില്ല.ബജാജ് ഫിന്‍സര്‍വ്, ബ്രിട്ടാനിയ ഇന്‍ഡസ്ട്രീസ്, ആക്സിസ് ബാങ്ക്, കൊട്ടക് മഹീന്ദ്ര ബാങ്ക്,ഇന്‍ഡസിന്റ് ബാങ്ക്,തുടങ്ങിയ ഓഹരികള്‍ നേട്ടത്തിലായിരുന്നു.ഡോ.റെഡ്ഡീസ് ലാബ്, എച്ച്ഡിഎഫ്സി ബാങ്ക്, എംആന്‍ഡ്എം, എന്‍ടിപിസി, ഗ്രാസിം തുടങ്ങിയ ഓഹരികള്‍ നഷ്ടത്തിലുമാണ് വ്യാപാരം അവസാനിപ്പിച്ചത്.

ഐടി, ബാങ്ക്, ഓട്ടോ, എഫ്എംസിജി തുടങ്ങി മിക്കവാറും സൂചികകള്‍ നേട്ടത്തിലായിരുന്നു. ബിഎസ്ഇ മിഡക്യാപ്, സ്മോള്‍ ക്യാപ് സൂചികകള്‍ ഒരുശതമാനത്തിലേറെ ഉയര്‍ന്നു.

Top