സെന്‍സെക്സ് 441 പോയന്റ് ഉയര്‍ന്ന് ഓഹരി വിപണിയില്‍ നേട്ടത്തോടെ തുടക്കം

മുംബൈ: ഓഹരി വിപണിയില്‍ നേട്ടത്തോടെ തുടക്കം. സെന്‍സെക്സ് 441 പോയന്റ് നേട്ടത്തില്‍ 32,156ലും നിഫ്റ്റി 129 പോയന്റ് ഉയര്‍ന്ന് 9423ലുമാണ് വ്യാപാരം ആരംഭിച്ചത്.

ബിഎസ്ഇയിലെ 541 കമ്പനികളുടെ ഓഹരികള്‍ നേട്ടത്തിലും 122 ഓഹരികള്‍ നഷ്ടത്തിലുമാണ്. 30 ഓഹരികള്‍ക്ക് മാറ്റമില്ല.സീ എന്റര്‍ടെയ്ന്‍മെന്റ്, യുപിഎല്‍, വേദാന്ത, ആക്സിസ് ബാങ്ക്,ഇന്‍ഡസിന്റ് ബാങ്ക്, ആക്സിസ് ബാങ്ക്, ഐഷര്‍ മോട്ടോഴ്സ്,ടാറ്റ മോട്ടോഴ്സ്, ഐസിഐസിഐ ബാങ്ക്, ഹിന്‍ഡാല്‍കോ, ടെക് മഹീന്ദ്ര, കോള്‍ ഇന്ത്യ,ഒഎന്‍ജിസി, തുടങ്ങിയ ഓഹരികള്‍ നേട്ടത്തിലാണുള്ളത്.

ഏഷ്യന്‍ പെയിന്റ്സ്, അള്‍ട്രടെക് സിമെന്റ് ,ഭാരതി ഇന്‍ഫ്രടെല്‍,തുടങ്ങിയ ഓഹരികള്‍ നഷ്ടത്തിലുമാണ്. ബിഎസ്ഇ മിഡക്യാപ്, സ്മോള്‍ ക്യാപ് സൂചികകള്‍ യാഥാക്രമം 1.16ശതമാനവും 1.20ശതമാനവും ഉയര്‍ന്നു.ഐടി, ഓട്ടോ, എഫ്എംസിജി, ഹെല്‍ത്ത് കെയര്‍, നിഫ്റ്റി ബാങ്ക്, തുടങ്ങിയ സൂചികകളും നേട്ടത്തിലാണ്.എസ്ബിഐ ലൈഫ് ഇന്‍ഷുറന്‍സ്, അദാനി പോര്‍ട്സ്, റാലിസ് ഇന്ത്യ തുടങ്ങിയ കമ്പനികള്‍ മാര്‍ച്ച് പാദത്തിലെ ഫലങ്ങള്‍ ഇന്ന് പുറത്തുവിടും.

Top