മുംബൈ: ഓഹരി സൂചികകളില്‍ നേട്ടത്തോടെ തുടക്കം. സെന്‍സെക്സ് 793 പോയന്റ് നേട്ടത്തില്‍ 33504ലിലും നിഫ്റ്റി 225 പോയന്റ് ഉയര്‍ന്ന് 9778ലുമാണ് വ്യാപാരം പുരോഗമിക്കുന്നത്.
മാരുതി സുസുകി, ഐസിഐസിഐ ബാങ്ക്, എംആന്‍ഡ്എം, ഹിന്‍ഡാല്‍കോ, ടാറ്റ സ്റ്റീല്‍, ഇന്‍ഫോസിസ്, ബജാജ് ഫിനാന്‍സ്, ആക്സിസ് ബാങ്ക്, ബജാജ് ഓട്ടോ, ടെക് മഹീന്ദ്ര, ഹീറോ മോട്ടോര്‍കോര്‍പ്, ടാറ്റ മോട്ടോഴ്സ്, എച്ച്ഡിഎഫ്സി ബാങ്ക് ,വേദാന്ത, തുടങ്ങിയ ഓഹരികളാണ് നേട്ടത്തിലുള്ളത്.
ഐടി, ഓട്ടോ, എഫ്എംസിജി, ലോഹം, നിഫ്റ്റി ബാങ്ക്, ടെക് തുടങ്ങിയ സൂചികകളെല്ലാം നേട്ടത്തിലാണ്. ബിഎസ്ഇ മിഡ്ക്യാപ്, സ്മോള്‍ ക്യാപ് സൂചികകള്‍ ഒന്നരശതമാനത്തിലേറെ ഉയര്‍ന്നു.