മുംബൈ: ഓഹരി സൂചികകളില്‍ നേട്ടത്തോടെ തുടക്കം. സെന്‍സെക്സ് 521 പോയന്റ് ഉയര്‍ന്ന് 31964ലിലും നിഫ്റ്റി 152 പോയന്റ് നേട്ടത്തില്‍ 9351ലുമാണ് വ്യാപാരം ആരംഭിച്ചത്.
ബിഎസ്ഇയിലെ 583 കമ്പനികളുടെ ഓഹരികള്‍ നേട്ടത്തിലും 109 ഓഹരികള്‍ നഷ്ടത്തിലുമാണുളളത്. 22 ഓഹരികള്‍ക്ക് മാറ്റമില്ല. ഏഷ്യന്‍ വിപണികളിലെ നേട്ടമാണ് സൂചികകളില്‍ പ്രതിഫലിച്ചത്.
വിസ്റ്റ ഇക്വിറ്റി പാര്‍ട്ടണേഴ്സ് ജിയോയില്‍ നിക്ഷേപം നടത്തിയത് റിലയന്‍സ് നേട്ടമാക്കി. കൊട്ടക് മഹീന്ദ്ര ബാങ്ക്, ഡോ.റെഡ്ഡീസ് ലാബ്, ഹിന്ദുസ്ഥാന്‍ യുണിലിവര്‍, ആക്സിസ് ബാങ്ക്, ഹിന്‍ഡാല്‍കോ,ഇന്‍ഡസിന്റ് ബാങ്ക്, ഐസിഐസിഐ ബാങ്ക്, ടാറ്റ മോട്ടോഴ്സ്, ബജാജ് ഫിനാന്‍സ് തുടങ്ങിയ ഓഹരികളാണ് നേട്ടത്തിലുള്ളത്.
എച്ച്സിഎല്‍ ടെക്, ഏഷ്യന്‍ പെയിന്റ്സ്,പവര്‍ഗ്രിഡ് കോര്‍പ്, തുടങ്ങിയ ഓഹരികളാണ് നഷ്ടത്തിലുള്ളത്. ബിഎസ്ഇ മിഡക്യാപ്, സ്മോള്‍ ക്യാപ് സൂചികകള്‍ ഒരുശതമാനത്തോളമാണ് ഉയര്‍ന്നത്. നിഫ്റ്റി ബാങ്ക്, ഐടി, എഫ്എംസിജി, ഓയില്‍ ആന്‍ഡ് ഗ്യാസ് തുടങ്ങിയ സൂചികകളും നേട്ടത്തിലാണുള്ളത്.