രണ്ടാമത്തെ ദിവസവും ഓഹരി വിപണി നഷ്ടത്തില്‍ തന്നെ

മുംബൈ: ആഗോള വിപണികളിലെ നഷ്ടവും വില്പന സമ്മര്‍ദവും കാരണം രണ്ടാമത്തെ ദിവസവും ഓഹരി വിപണിയില്‍ കാര്യമായ നേട്ടമില്ല. സെന്‍സെക്സ് 42 പോയിന്റ് ഉയര്‍ന്ന് 30679ലും നിഫ്റ്റി 5 പോയന്റ് നഷ്ടത്തില്‍ 8974ലുമാണ് വ്യാപാരം നടക്കുന്നത്.

ബിഎസ്ഇയിലെ 598 കമ്പനികളുടെ ഓഹരികള്‍ നേട്ടത്തിലും 846 ഓഹരികള്‍ നഷ്ടത്തിലുമാണുള്ളത്. 78 ഓഹരികള്‍ക്ക് മാറ്റമില്ല. ഭാരതി ഇന്‍ഫ്രടെല്‍, ഡോ.റെഡ്ഡീസ് ലാബ്, ഏഷ്യന്‍ പെയിന്റ്സ്, സണ്‍ ഫാര്‍മ, സിപ്ല, എച്ച്സിഎല്‍ ടെക്,ബജാജ് ഓട്ടോ, മാരുതി സുസുകി, ഹീറോ മോട്ടോര്‍കോര്‍പ്, ടിസിഎസ്,റിലയന്‍സ്, സീ എന്റര്‍ടെയ്ന്‍മെന്റ്, തുടങ്ങിയ ഓഹരികളാണ് നേട്ടത്തിലുള്ളത്.

ബജാജ് ഫിന്‍സര്‍വ്,പവര്‍ഗ്രിഡ് കോര്‍പ്, ബിപിസിഎല്‍, കോള്‍ ഇന്ത്യ, യുപിഎല്‍, എച്ച്ഡിഎഫിസി, ഐസിഐസിഐ ബാങ്ക്, ടാറ്റ മോട്ടോഴ്സ്, ഒഎന്‍ജിസി, വേദാന്ത, ഐഒസി, തുടങ്ങിയ ഓഹരികള്‍ നഷ്ടത്തിലുമാണ്. നിഫ്റ്റി ബാങ്ക്, ഐടി, വാഹനം, എഫ്എംസിജി തുടങ്ങിയ സൂചികകളെല്ലാം നഷ്ടത്തിലാണുള്ളത്.

Top