ന്യൂഡല്‍ഹി: കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ മാസ്‌ക് ധരിക്കാതെവരുന്നവര്‍ക്ക് ഇനി മുതല്‍ പെട്രോളും ഡീസലും നല്‍കില്ലെന്ന് ഓള്‍ ഇന്ത്യ പെട്രോളിയം ഡീലേഴ്‌സ് അസോസിയേഷന്‍. പെട്രോള്‍ പമ്പിലെ ജീവനക്കാരുടെ സുരക്ഷമാനിച്ചാണ് തീരുമാനം.
പെട്രോള്‍ പമ്പുകള്‍ അവശ്യസേവന മേഖലയിലായതിനാല്‍ 365 ദിവസവും 24 മണിക്കൂറും പ്രവര്‍ത്തിക്കുന്നു. നിരവധിപേരാണ് ഓരോദിവസവും പെട്രോള്‍ പമ്പിലെത്തുന്നത്. ഇക്കാര്യങ്ങള്‍ പരിഗണിച്ചാണ് മാസ്‌കില്ലാത്തവര്‍ക്ക് പെട്രോള്‍ നല്‌കേണ്ടെന്ന് അസോസിയേഷന്‍ തീരുമാനിച്ചത്.
രാജ്യവ്യാപകമായാണ് തീരുമാനം നടപ്പാക്കിയത്. നേരത്തെ ഒഡീഷയിലും ഇതേ തീരുമാനം കൈക്കൊണ്ടിരുന്നു.