മുംബൈ: മഹാരാഷ്ട്ര ദിനം പ്രമാണിച്ച് ഇന്ന് ഓഹരി വിപണിക്ക് അവധി. ലോഹം, ബുള്ളിയന്‍ ഉള്‍പ്പടെയുള്ള ഉത്പന്ന മൊത്തവിപണിക്കും അവധി ബാധകമാണ്. ഫോറക്സ്, കമ്മോഡിറ്റി ഫ്യൂച്ചേഴസും ഇന്ന് പ്രവര്‍ത്തിക്കുന്നില്ല.
തുടര്‍ച്ചയായി നാലാമത്തെ ദിവസവും മികച്ച നേട്ടമുണ്ടാക്കിയാണ് വ്യാഴാഴ്ച ഓഹരി സൂചികകള്‍ ക്ലോസ് ചെയ്തത്. സെന്‍സെക്സ് 997 പോയന്റും നിഫ്റ്റി 306 പോയന്റുമാണ് നേട്ടമുണ്ടാക്കിയത്.