മുംബൈ: ഓഹരി വിപണിയില്‍ നേട്ടത്തോടെ തുടക്കം. സെന്‍സെക്സ് 63 പോയന്റ് നേട്ടത്തില്‍ 36,550ലും നിഫ്റ്റി 13 പോയന്റ് ഉയര്‍ന്ന് 1077ലുമാണ് വ്യാപാരം ആരംഭിച്ചത്. ഏഷ്യന്‍ സൂചികകളിലെ നേട്ടമാണ് രാജ്യത്തെ വിപണകളിലും പ്രതിഫലിച്ചത്.
ബിഎസ്ഇയിലെ 595 കമ്പനികളുടെ ഓഹരികള്‍ നേട്ടത്തിലും 448 ഓഹരികള്‍ നഷ്ടത്തിലുമാണ്. 71 ഓഹരികള്‍ക്ക് മാറ്റമില്ല.
ബജാജ് ഓട്ടോ, ടാറ്റ മോട്ടോഴ്സ്, ബജാജ് ഫിനാന്‍സ്,ഇന്‍ഫോസിസ്, ഏഷ്യന്‍ പെയിന്റ്സ്, വിപ്രോ, ഭാരതി എയര്‍ടെല്‍, എച്ച്സിഎല്‍ ടെക്, മാരുതി സുസുകി, ടെക് മഹീന്ദ്ര, ടിസിഎസ്, സിപ്ല തുടങ്ങിയ ഓഹരികളാണ് നേട്ടത്തിലുള്ളത്.
ഐടിസി,പവര്‍ഗ്രിഡ് കോര്‍പ്, ബിപിസിഎല്‍, ഐഒസി, ഒഎന്‍ജിസി, ഗ്രാസിം, ടാറ്റ സ്റ്റീല്‍, ആക്സിസ് ബാങ്ക്, എസ്ബിഐ തുടങ്ങിയ ഓഹരികള്‍ നഷ്ടത്തിലുമാണ്.