മുംബൈ: ഓഹരി സൂചികകള്‍ നേട്ടത്തില്‍ ക്ലോസ് ചെയ്തു. ഓഹരി വിപണി 353.28 പോയന്റ് നേട്ടത്തില്‍ 41142.66ലും നിഫ്റ്റി 113.10 പോയന്റ് ഉയര്‍ന്ന് 12092.80ലുമാണ് വ്യാപാരം അവസാനിപ്പിച്ചത്.
റിലയന്‍സ്, എച്ച്ഡിഎഫ്സി ബാങ്ക്, ഐസിഐസിഐ ബാങ്ക്, ഐസിഐസിഐ ബാങ്ക് എന്നീ ഓഹരികള്‍ ഒരുശതമാനംമുതല്‍ രണ്ടുശതമാനം വരെ നേട്ടമുണ്ടാക്കിയിട്ടുണ്ട്. ടാറ്റ മോട്ടോഴ്സ്, യെസ് ബാങ്ക്, ടാറ്റ സ്റ്റീല്‍, ബിപിസിഎല്‍, ഹിന്‍ഡാല്‍കോ, വേദാന്ത, ഭാരതി എയര്‍ടെല്‍, ടിസിഎസ്, ഗെയില്‍ തുടങ്ങിയ ഓഹരികളും നേട്ടത്തിലാണ് അവസാനിച്ചത്.
സീ എന്റര്‍ടെയന്‍മെന്റ്, ഹീറോ മോട്ടോര്‍കോര്‍പ്, ഡോ.റെഡ്ഡീസ് ലാബ്, പവര്‍ഗ്രിഡ് കോര്‍പ്, മാരുതി സുസുകി, കോള്‍ ഇന്ത്യ, ഏഷ്യന്‍ പെയിന്റ്സ്, ഇന്‍ഫോസിസ്, സിപ്ല തുടങ്ങിയ ഓഹരികള്‍ നഷ്ടത്തിലുമാണ് അവസാനിച്ചത്.