130 പോയന്റ് ഉയര്‍ന്ന് ഓഹരി വിപണി നേട്ടത്തില്‍

മുംബൈ: ഓഹരി വിപണി 130 പോയന്റ് നേട്ടത്തില്‍ 40,925ലാണ് വ്യാപാരം നടക്കുന്നത്. എന്നാല്‍ നിഫ്റ്റി 12,000 നിലവാരം തിരിച്ചുപിടിക്കുകയും ചെയ്തു.

എംആന്റ്എം രണ്ടുശതമാനവും റിലയന്‍സ് ഒരുശതമാനവും എച്ച്ഡിഎഫ്സി ബാങ്ക് 0.7 ശതമാനവും നേട്ടത്തിലാണ്. അതേസമയം ടാറ്റാ മോട്ടോഴ്സ്, യുപിഎല്‍, ബിപിസിഎല്‍, എച്ച്സിഎല്‍ ടെക്, ബജാജ് ഓട്ടോ, ബ്രിട്ടാനിയ, ടിസിഎസ് തുടങ്ങിയ ഓഹരികള്‍ നഷ്ടത്തിലുമാണ്.

വിപണി കാത്തിരിക്കുന്നത് വ്യാഴാഴ്ചത്തെ ആര്‍ബിഐയുടെ പണവായ്പാനയ പ്രഖ്യാപനത്തെയാണ്. പണപ്പെരുപ്പം കൂടിയ നിരക്കില്‍ തുടരുന്നതിനാല്‍ തല്‍ക്കാലം നിരക്ക് കുറയ്ക്കാന്‍ സാധ്യതയില്ലെന്നാണ് വിലയിരുത്തല്‍.

കൊറോണ വൈറസ് ബാധയെതുടര്‍ന്നുണ്ടായ തളര്‍ച്ചയില്‍ നിന്ന് ഉയര്‍ന്ന് ചൈനീസ് വിപണിയില്‍ നേട്ടം തുടരുന്നു. ഷാങ്ഹായ് കോംപോസിറ്റ് രണ്ടുശതമാനത്തോളം നേട്ടത്തിലാണുള്ളത്.

Top