ഓഹരി വിപണി കനത്ത നഷ്ടത്തില്‍ അവസാനിപ്പിച്ചു; നിഫ്റ്റിയും താഴോട്ട്

മുംബൈ: ഓഹരി വിപണിയിലെ വ്യാപാരം നഷ്ടത്തില്‍ അവസാനിപ്പിച്ചു. ഓഹരി വിപണി 810.98 പോയന്റ് നഷ്ടത്തില്‍ 30.579.09 എന്നി നിലയിലും നിഫ്റ്റ് 230.70 പോയന്റ് ഇടിഞ്ഞ് 8966.70 ലുമാണ് ഇന്ന് വ്യാപാരം അവസാനിച്ചത്.

എന്നാല്‍ വ്യാപാരം ആരംഭിച്ച് വൈകാതെ തന്നെ സെന്‍സെക്സ് 32,047.98 പോയന്റ് വരെ ഉയര്‍ന്നിരുന്നു. നിഫ്റ്റിയില്‍ 9403.80 വരെ ഉയര്‍ച്ചയും ഉണ്ടായിരുന്നു. ഒരു ഘട്ടത്തില്‍ സെന്‍സെക്സ് 30,394.94 പോയന്റ് വരെയും നിഫ്റ്റി 8915.60 പോയന്റ് വരെയും താഴുകയായിരുന്നു ചെയ്തത്.

വിപണിയില്‍ ലിസ്റ്റ് ചെയ്ത 2595 കമ്പനികളുടെ ഓഹരികളില്‍ 1650 കമ്പനികള്‍ നഷ്ടത്തിലായിരുന്നു. അതേസമയം 779 കമ്പനികള്‍ ലാഭത്തിലുമായിരുന്നു. 166 കമ്പനികളുടെ ഓഹരികള്‍ മാറ്റമില്ലാതെയുമായിരുന്നു അവസാനിപ്പിച്ചത്.

യെസ് ബാങ്ക്, ഐഷര്‍ മോട്ടോഴ്സ്, ഹീറോ മോട്ടോകോര്‍പ്, എച്ച്യുഎല്‍, എഷ്യന്‍ പെയിന്റ്സ് എന്നീ കമ്പനികളുടെ ഓഹരികള്‍ ലാഭത്തിലായിരുന്നു. അതേസമയം സീ എന്റര്‍ടെയ്ന്‍മെന്റ്, ഇന്‍ഡസിന്റ് ബാങ്ക്, ഐ.സി.ഐ.സി.ഐ ബാങ്ക്, ഭാരതി ഇന്‍ഫ്രാടെല്‍, യുപിഎല്‍ തുടങ്ങിയ കമ്പനികളുടെ ഓഹരികള്‍ നഷ്ടത്തിലുമായിരുന്നു.

Top