റെക്കോര്‍ഡുകള്‍ ഭേദിച്ച് സ്വര്‍ണവില കുതിക്കുന്നു. ഇന്ന് പവന് 320 രൂപയുടെ വര്‍ധനവാണുണ്ടായത്. ഇതോടെ പവന് 31,800 രൂപയായി. ഗ്രാമിന് 3975 രൂപയിലാണ് വ്യാപാരം പുരോഗമിക്കുന്നത്.
തുടര്‍ച്ചയായി നാലാമത്തെ ദിവസമാണ് സ്വര്‍ണവില വര്‍ധിക്കുന്നത്. ഈവര്‍ഷം ജനുവരി ആറിനാണ് പവന് ആദ്യമായി 30,000 കടന്നത്. കഴിഞ്ഞ ശനിയാഴ്ച 200 രൂപയും വെള്ളിയാഴ്ച 400 രൂപയുടെയും വര്‍ധനവ് രേഖപ്പെടുത്തിയിരുന്നു.
ഡോളറിനെതിരെയുള്ള രൂപയുടെ മൂല്യം 71.89ലേയ്ക്ക് താഴ്ന്നതും സ്വര്‍ണവില ഉയരാനിടയാക്കി. ആഗോള വിപണിയില്‍ സ്പോട്ട് ഗോള്‍ഡ് വില രണ്ടുശതമാനം വര്‍ധിച്ച് ഔണ്‍സിന് 1,678.58 ഡോളറായി