സെന്‍സെക്സ് 172 പോയന്റ് ഉയര്‍ന്ന് ഓഹരി വിപണി നേട്ടത്തില്‍ ക്ലോസ് ചെയ്തു

മുംബൈ: സെന്‍സെക്സ് 172.69 പോയന്റ് ഉയര്‍ന്ന് ഓഹരി വിപണി നേട്ടത്തോടെ ക്ലോസ് ചെയ്തു. സെന്‍സെക്സ് 172.69 പോയന്റ് ഉയര്‍ന്നും 40,412.57ലും നിഫ്റ്റി 53.40 പോയന്റ് നേട്ടത്തില്‍ 11,910.20ലുമാണ് വ്യാപാരം അവസാനിപ്പിച്ചത്.

ഐടി, ഊര്‍ജം, വാഹനം, അടിസ്ഥാന സൗകര്യവികസം തുടങ്ങിയ വിഭാഗങ്ങളിലെ ഓഹരികള്‍ നേട്ടത്തിലായിരുന്നു. എന്നാല്‍ ബിഎസ്ഇയിലെ 1001 കമ്പനികളുടെ ഓഹരികള്‍ നേട്ടത്തിലും 1451 ഓഹരികള്‍ നഷ്ടത്തിലുമാണ് ക്ലോസ് ചെയ്തത്.

മാത്രമല്ല ഒഎന്‍ജിസി, ടെക് മഹീന്ദ്ര, ഏഷ്യന്‍ പെയിന്റ്സ്, ഗെയില്‍, സീ എന്റര്‍ടെയ്ന്‍മെന്റ്, എന്‍ടിപിസി, ഐഒസി, കൊട്ടക് മഹീന്ദ്ര, ടാറ്റ മോട്ടോഴ്സ്, എച്ച്ഡിഎഫ്സി, ബജാജ് ഓട്ടോ, ഐസിഐസിഐ ബാങ്ക് തുടങ്ങിയ ഓഹരികളും നേട്ടത്തിലായതാണ് പോയിന്റ് ഉയര്‍ത്താന്‍ സഹായിച്ചത്.

യെസ് ബാങ്ക്, വേദാന്ത, ഹീറോ മോട്ടോര്‍കോര്‍പ്, ഹിന്‍ഡാല്‍കോ, ഭാരതി എയര്‍ടെല്‍, ഹിന്ദുസ്ഥാന്‍ യുണിലിവര്‍, സിപ്ല, പവര്‍ഗ്രിഡ് കോര്‍പ്, ഡോ.റെഡ്ഡീസ് ലാബ്, എസ്ബിഐ തുടങ്ങിയ ഓഹരികള്‍ നഷ്ടത്തിലുമായാണ് ക്ലോസ് ചെയ്തത്.

Top