‘ഇന്ത്യയുടെ വളര്‍ച്ചാ നിരക്ക് താഴേക്ക് പോകും’ നൊമുറ റിപ്പോര്‍ട്ട്

മുംബൈ: ഡിസംബറില്‍ ഇന്ത്യയുടെ വളര്‍ച്ചാ നിരക്ക് വീണ്ടും താഴേക്ക് പോകുമെന്നാണ് നൊമുറയുടെ റിപ്പോര്‍ട്ട്. ഇന്ത്യയുടെ വളര്‍ച്ചാ നിരക്ക് 4.3 ശതമാനം ആയിക്കുമെന്നാണ് നൊമുറ പുറത്തുവിട്ട വിവരം. പ്രമുഖ റേറ്റിംഗ് ഏജന്‍സിയാണ് നൊമുറ.

‘ആഭ്യന്തര വായ്പ വിതരണത്തില്‍ എന്‍ബിഎഫ്‌സികളുടെ തകര്‍ച്ച പ്രതിസന്ധി സൃഷ്ടിക്കുന്നു- സോണല്‍ വര്‍മ്മ ചീഫ് ഇക്കണോമിസ്റ്റ്, നൊമുറ ഇന്ത്യ- ഏഷ്യ വ്യാഴാഴ്ച പറഞ്ഞു.

ഇന്ത്യയിലെ ബാങ്ക് ഇതര ധനകാര്യ സ്ഥാപനങ്ങളുടെ (എന്‍ബിഎഫ്‌സി) പ്രതിസന്ധിയാണ് പ്രധാനമായും രാജ്യത്തിന് വെല്ലുവിളി ഉയര്‍ത്തപന്നതെന്നും നൊമുറ പറുറത്തുവിട്ട കണക്കില്‍ പറയുന്നു.

Top