ശമ്പളം ജിഎസ്ടി പരിധിയില്‍ വരുന്ന കാര്യമല്ലെന്ന് വ്യക്തമാക്കി കേന്ദ്ര പരോക്ഷ നികുതി ബോര്‍ഡ് വ്യക്തമാക്കി. ജീവനക്കാര്‍ക്കു നല്‍കുന്ന ശമ്പളത്തില്‍ ജിഎസ്ടി ചുമത്തുന്നുവെന്ന തരത്തിലുള്ള പ്രചാരണം ശരിയല്ലെന്നാണ് ബോര്‍ഡ് കേന്ദ്രങ്ങള്‍ പറയുന്നത്.
ഇതോടൊപ്പം തന്നെ ശമ്പളത്തില്‍ ജിഎസ്ടി ചുമത്തി ഇന്ത്യയില്‍ ഒരു സ്ഥാപനത്തിനും നോട്ടിസ് നല്‍കിയിട്ടില്ലെന്നും ബോര്‍ഡ് വ്യക്തമാക്കുകയുണ്ടായി.
ജിഎസ്ടി നിയമത്തിലെ 7 (2 ) വകുപ്പിലും ജിഎസ്ടി ആക്ടിലെ മൂന്നാം ഷെഡ്യൂളിലും ശമ്പളത്തിനു ജോലി ചെയ്യുന്നതു ചരക്കുസേവന നികുതിയുടെ പരിധിയില്‍ വരുന്ന കാര്യമല്ലെന്നും കേന്ദ്രങ്ങള്‍ വ്യക്തമാക്കി.