മുംബൈ: സെന്‍സെക്സ് 100 പോയന്റ് താഴ്ന്ന് ഓഹരി സൂചികകളില്‍ നഷ്ടത്തോടെ തുടക്കം. വ്യാപാരം ആരംഭിച്ചയുടനെ സെന്‍സെക്സ് 100 പോയന്റ് താഴുകയും 41,458ലും നിഫ്റ്റി 0.21 ശതമാനം നഷ്ടത്തില്‍ 12,230ലുമാണ് എത്തിയിരിക്കുന്നത്.
0.5 ശതമാനം മുതല്‍ ഒരുശതമാനംവരെ നഷ്ടത്തിലാണ് ഐസിഐസിഐ ബാങ്ക്, എച്ച്ഡിഎഫ്സി, എംആന്റ്എം, ഹീറോ മോട്ടോര്‍കോര്‍പ്, ടെക് മഹീന്ദ്ര തുടങ്ങിയ ഓഹരികള്‍.
ഭാരതി ഇന്‍ഫ്രടെല്‍, കോള്‍ ഇന്ത്യ, ഡോ.റെഡ്ഡീസ് ലാബ്, ഗെയില്‍, ആക്സിസ് ബാങ്ക്, ബ്രിട്ടാനിയ, ഹിന്ദുസ്ഥാന്‍ യുണിലിവര്‍, യെസ് ബാങ്ക്, സണ്‍ ഫാര്‍മ തുടങ്ങിയ ഓഹരികള്‍ നേട്ടത്തിലായാണ് ഇന്ന് വ്യാപാരം പുരോഗമിക്കുന്നത്.