മുംബൈ: ഓഹരി വിപണി 200 പോയന്റിലേറെ നഷ്ടത്തില്‍ വ്യാപാരം ആരംഭിച്ചു. കൊറോണ വൈറസ് ഭീതി ഓഹരി വിപണിയെയും ബാധിച്ചിട്ടുണ്ട്. കൊറോണ വൈറസ് ബാധിച്ച് 80ലേറെ പേര്‍ മരിച്ചതും 3000ലേറെ പേര്‍ക്ക് രോഗബാധ സ്ഥിരീകരിച്ചതും ആഗോള വ്യാപകമായുള്ള വിപണിയെ നഷ്ടത്തിലാക്കുകയാണ് ചെയ്തത്.
ജെഎസ്ഡബ്ല്യുയു സ്റ്റീല്‍, ജിന്‍ഡാല്‍ സ്റ്റീല്‍, വേദാന്ത, ടാറ്റ സ്റ്റീല്‍, ഹിന്‍ഡാല്‍കോ എന്നീ ഓഹരികള്‍ രണ്ടു മുതല്‍ നാലുശതമാനം വരെ താഴുകയും ചെയ്തു. ലോഹ വിഭാഗം ഓഹരികളെയാണ് നഷ്ടം പ്രധാനാമായും ബാധിച്ചത്.
മികച്ച പാദഫലം പുറത്തുവിട്ടതിനെതുടര്‍ന്ന് ഐസിഐസിഐ ബാങ്കിന്റെ ഓഹരിവില രണ്ടുശതമാനത്തോളം ഉയരുകയും ചെയ്തു. യുപിഎല്‍, ഡോ.റെഡ്ഡീസ് ലാബ്, എംആന്റ്എം, ടൈറ്റന്‍ കമ്പനി, സിപ്ല എന്നീ ഓഹരികളും നേട്ടത്തിലാണ്.