മുംബൈ: ഓഹരി വിപണി 131 പോയന്റ് നഷ്ടത്തില്‍ 41066ലും നിഫ്റ്റി 35 പോയന്റ് താഴ്ന്ന് 12094ലിലുമാണ് വ്യാപാരം ആരംഭിച്ചത്.
ബിഎസ്ഇയിലെ 766 ഓഹരികള്‍ നഷ്ടത്തിലും 537 കമ്പനികളുടെ ഓഹരികള്‍ നേട്ടത്തിലുമാണ്. അതേസമയം 63 ഓഹരികള്‍ മാറ്റമില്ലാതെയും തുടരുകയാണ്.
ടാറ്റ മോട്ടോഴ്സ്, ഐഷര്‍ മോട്ടോഴ്സ്, ഹീറോ മോട്ടോര്‍കോര്‍പ്, ബിപിസിഎല്‍, മാരുതി സുസുകി, ബജാജ് ഫിനാന്‍സ്, ബജാജ് ഓട്ടോ, ബ്രിട്ടാനിയ, ഐസിഐസിഐ ബാങ്ക് എന്നീ ഓഹരികള്‍ നേട്ടത്തിലാണ് വ്യാപാരം ആരംഭിച്ചത്.
യെസ് ബാങ്ക്, സീ എന്റര്‍ടെയന്‍മെന്റ്, ടാറ്റ സ്റ്റീല്‍, ഭാരതി എയര്‍ടെല്‍, ഹിന്‍ഡാല്‍കോ, സണ്‍ ഫാര്‍മ, എച്ച്ഡിഎഫ്സി ബാങ്ക്, ഒഎന്‍ജിസി തുടങ്ങിയ ഓഹരികള്‍ നഷ്ടത്തിലുമാണുള്ളത്.
ചൈനയില്‍ കൊറോണ ബാധിച്ച് മരിച്ചവരുടെ എണ്ണം 170 ആയതും ചികിത്സയില്‍ കഴിയുന്നവരുടെ എണ്ണംകൂടിയതും വിപണിയെ വലിയ തോതിലാണ് ബാധിച്ചത്.