121 പോയന്റ് ഉയര്‍ന്ന് നേട്ടത്തോടെ തുടങ്ങിയ ഓഹരിവിപണി താമസിക്കാതെ നഷ്ടത്തിലായി

മുംബൈ: നേട്ടത്തോടെയാണ് വിപണിയില്‍ വ്യാപാരം ആരംഭിച്ചതെങ്കിലും താമസിയാതെ നഷ്ടത്തിലായി. ഓഹരിവിപണി 121 പോയന്റ് ഉയര്‍ന്ന് 42067ലും നിഫ്റ്റി 23 പോയന്റ് നേട്ടത്തില്‍ 12375ലുമാണ് വ്യപാരം ആരംഭിച്ചത്.

എന്നാല്‍ ബിഎസ്ഇയിലെ 856 കമ്പനികളുടെ ഓഹരികള്‍ നേട്ടത്തിലാണ്. 781 ഓഹരികള്‍ നഷ്ടത്തിലുമാണ്.

നേട്ടത്തിലായ ഓഹരികളാണ് പവര്‍ഗ്രിഡ് കോര്‍പ്, ബിപിസിഎല്‍, ഏഷ്യന്‍ പെയിന്റ്സ്, ടാറ്റ മോട്ടോഴ്സ്, യെസ് ബാങ്ക്, ഡോ.റെഡ്ഡീസ് ലാബ്, എച്ച്ഡിഎഫ്സി, കോള്‍ ഇന്ത്യ, ഒഎന്‍ജിസി, ടെക് മഹീന്ദ്ര തുടങ്ങിയവ.

ഐഒസി, എച്ച്സിഎല്‍ ടെക്, സീ എന്റര്‍ടെയന്‍മെന്റ്, ടിസിഎസ്, വിപ്രോ, കൊട്ടക് മഹീന്ദ്ര, ഹീറോ മോട്ടോര്‍കോര്‍പ്, ബജാജ് ഓട്ടോ, ഭാരതി എയര്‍ടെല്‍, സണ്‍ ഫാര്‍മ തുടങ്ങിയ ഓഹരികള്‍ നഷ്ടത്തിലുമാണ്.

അന്താരാഷ്ട്ര വിപണിയില്‍ അസംസ്‌കൃത എണ്ണവില ഉയര്‍ന്നതാണ് ഓഹരി വിപണിയെ ബാധിച്ചതെന്നാണ് റിപ്പോര്‍ട്ട്.

Top