മുംബൈ: ഇന്ത്യയിൽ മൊബൈൽ സേവന നിരക്കുകൾ നാളെ കൂടും. മൊബൈൽ കമ്പനികൾ നഷ്ടത്തിലായത് കൊണ്ടാണ് ടെലികോം കമ്പനികൾ മൊബൈൽ നിരക്കുകൾ കൂട്ടുന്നത്. രാജ്യത്ത് എല്ലായിടത്തും ഒരേ പോലെയാകില്ല നിരക്ക് വർദ്ധിപ്പിക്കുന്നത്.
ഭാരതി എയർടെലും വോഡഫോൺ ഐഡിയയും പുതിയ നിരക്ക് ഇന്നു പ്രഖ്യാപിച്ചേക്കും. 30 ശതമാനം മുതൽ എട്ടു ശതമാനം വരെയായിരിക്കും വർദ്ധനവ് ഉണ്ടാകുക.
അതോടൊപ്പം തന്നെ റിലയൻസ് ജിയോ നിരക്ക് കൂട്ടുമെന്നന്നും റിപ്പോർട്ട് ഉണ്ട്. എന്ന് കൂട്ടുമെന്ന് ഇതുവരെ അറിയിച്ചിട്ടില്ല. ബിഎസ്എൻഎലും എംടിഎൻഎലും നിരക്കു കൂട്ടുന്നുണ്ട്.