ന്യൂഡൽഹി: വാഹന വിൽപന 12 ശതമാനം കുറഞ്ഞ് മാന്ദ്യം തുടരുന്നു. നവംബറിലെ വാഹനവിൽപനയാണ് 12 ശതമാനം കുറഞ്ഞതായി റിപ്പോർട്ട് വന്നത്.
നവംബറിൽ രാജ്യത്ത് മൊത്തം 17,92,415 വാഹനങ്ങളാണ് വിറ്റത്. കാർ വിൽപനയിൽ 10.8 ശതമാനം കുറവുവന്നതായാണ് കണക്ക്. നവംബറിൽ കാർ വിൽപന 1,60,306 ആണ്. യൂട്ടിലിറ്റി വാഹനങ്ങളുടെ വിൽപന 30 ശതമാനം വർധിച്ചതായാണ് കണക്ക്.
ടൂവീലർ വിൽപന 14.2 ശതമാനമായി കുറഞ്ഞ് 14,10,939 ആവുകയും ചെയ്തു. ഇത് കൂടാതെ മീഡിയം-ഹെവി വാണിജ്യവാഹനങ്ങളുടെ വിൽപന 33 ശതമാനം താണ് 17,039 ആവുകയും ചെയ്തു. എൽസിവി വിൽപന 5.4 ശതമാണ് കുറഞ്ഞത്.