മുംബൈ: സര്‍ക്കാരിന് നല്‍കാനുള്ള 92,000 കോടി രൂപയുടെ കുടിശിക തീര്‍ക്കണമെന്ന് സൂപ്രീം കോടതി ഉത്തരവിട്ടതിനെ തുടര്‍ന്ന് ബിര്‍ളയുടെ പ്രതികരണം ഇങ്ങനെ, സര്‍ക്കാരിന്റെ ഭാഗത്തുനിന്ന് ആശ്വാസം ലഭിച്ചില്ലെങ്കില്‍ സ്ഥാപനം പൂട്ടേണ്ടിവരുമെന്നാണ് വോഡാഫോണ്‍ ഐഡിയ ലിമിറ്റഡ് ചെയര്‍മാന്‍ കുമാര്‍ മംഗളം ബിര്‍ള പറഞ്ഞത്. ഹിന്ദുസ്ഥാന്‍ ടൈംസിന്റെ ലീഡര്‍ഷിപ്പ് സമ്മിറ്റില്‍ സംസാരിക്കുകയായിരുന്നു ബിര്‍ള.
ബിര്‍ളയുടെ പ്രസംഗം വാര്‍ത്തയായതോടെ വോഡഫോണ്‍ ഐഡിയയുടെ ഓഹരി വില 8.5ശതമാനം താഴെയാവുകയും ചെയ്തു. ബിഎസ്ഇയില്‍ 6.69 രൂപ നിരക്കിലേയ്ക്കാണ് ഓഹരി വില താഴ്ന്നത്.
ടെലികോം വകുപ്പിന് വോഡാഫോണ്‍ ഐഡിയ നല്‍കാനുള്ളത് 40,000 കോടി രൂപയാണ്.