വാണിജ്യ എല്‍പിജി സിലണ്ടറുകള്‍ക്ക് 225 രൂപ വര്‍ധിപ്പിച്ചു. കേന്ദ്ര ബജറ്റ് അവതരിപ്പിക്കുന്നതിന് മുമ്പാണ് വാണിജ്യ എല്‍പിജി സിലണ്ടറുകള്‍ക്ക് 225 രൂപ വര്‍ധിപ്പിച്ചത്.
വാണിജ്യ സിലണ്ടറുകളുടെ വില ഇതോടെ 1550.02 രൂപയായി. ഇന്ന് രാവിലെ മുതല്‍ വില വര്‍ധനവ് പ്രാബല്യത്തില്‍ വന്നു. അതേസമയം, ഗാര്‍ഹിക എല്‍പിജിയുടെ വിലയില്‍ വര്‍ധനവ് ഇല്ല. 5 മാസമായി ഗാര്‍ഹിക എല്‍പിജി സിലണ്ടറുകളുടെ വില മാറ്റമില്ലാതെ തുടരുകയാണ്.
ഗാര്‍ഹിക എല്‍പിജി സിലണ്ടറുകളുടെ വില 749 രൂപയാണ്. ഇതിന് 238 രൂപയുടെ സബ്‌സിഡിയും അനുവദിച്ചിട്ടുണ്ട്. സിലിണ്ടര്‍ വാങ്ങുന്ന ആളിന്റെ ബാങ്ക് അക്കൗണ്ടിലേക്കാണ് സബ്‌സിഡി തുക എത്തുക.