സ്വര്‍ണവിലയില്‍ വര്‍ധന; 240 രൂപ വര്‍ധിച്ച് പവന് 29,640 രൂപയായി, ഗ്രാമിന് 3,705 രൂപ

കൊച്ചി: സ്വര്‍ണവിലയില്‍ ഇന്ന് വര്‍ധനവ്. പവന് 240 രൂപ വര്‍ധിച്ച് പവന് 29,640 രൂപയിലാണ് ഇന്ന് സ്വര്‍ണത്തിന്റെ വ്യാപാരം പുരോഗമിക്കുന്നത്. ഗ്രാമിന് 3,705 രൂപയും രേഖപ്പെടുത്തി.

രണ്ട് ദിവസത്തിന് ശേഷമാണ് ആഭ്യന്തര വിപണിയില്‍ ഇന്നലെ സ്വര്‍ണത്തിന്റെ വില മാറിയത്. പവന് 29,400 രൂപയായിരുന്നു ഇന്നലെ സ്വര്‍ണ വില. ജനുവരി എട്ടിനായിരുന്നു സ്വര്‍ണത്തിന് എക്കാലത്തെയും ഉയര്‍ന്ന വിലയായ 30,400 രേഖപ്പെടുത്തിയത്.

ഇറാന്‍-യുഎസ് സംഘര്‍ഷം രൂപപ്പെട്ടതാണ് സ്വര്‍ണവിലയില്‍ വന്‍വര്‍ധനയുണ്ടാകാനിടയാക്കിയത്. പിന്നീട് സംഘര്‍ഷത്തിന് അയവുവന്നതോടെ വിലകുറയുകയായിരുന്നു.

Top