മുംബൈ: ഓഹരി വിപണിക്ക് നേട്ടത്തോടെ തുടക്കം. വ്യാപാരം ആരംഭിച്ചയുടനെ 400 പോയന്റിലേറെ കുതിച്ചു. നിഫ്റ്റി 125 പോയന്റ് നേട്ടത്തില്‍ 11,800 നിലവാരത്തിലുമെത്തി.
ബിഎസ്ഇയിലെ 1114കമ്പനികളുടെ ഓഹരികള്‍ നേട്ടത്തിലും 351 ഓഹരികള്‍ നഷ്ടത്തിലുമാണ്. 58 ഓഹരികള്‍ മാറ്റമില്ലാതെ തുടരുകയാണ്. കൊറോണ ഭീതിയിലാണെങ്കിലും ചൈനയിലെ ഉള്‍പ്പടെ മറ്റ് ഏഷ്യന്‍ വിപണികളും നേട്ടത്തിലാണ്.
എച്ച്ഡിഎഫ്സി മുന്നുശതമാനവും റിലയന്‍സ് 1.5 ശതമാനവും ഉയര്‍ന്നു. ടിസിഎസ്, ഇന്‍ഫോസിസ് എന്നിവ ഒരുശതമാനത്തോളം നേട്ടത്തിലാണ്. ഭാരതി ഇന്‍ഫ്രടെല്‍, ഹീറോ മോട്ടോര്‍കോര്‍പ്, ഗെയില്‍, ഐഒസി, എച്ച്ഡിഎഫ്സി ബാങ്ക്, കോള്‍ ഇന്ത്യ, ഹിന്‍ഡാല്‍കോ തുടങ്ങിയ ഓഹരികളും നേട്ടത്തിലാണ്.
യെസ് ബാങ്ക്, ബ്രിട്ടാനിയ, ഭാരതി എയര്‍ടെല്‍, ബജാജ് ഓട്ടോ, ഐഷര്‍ മോട്ടോഴ്സ്, ഏഷ്യന്‍ പെയിന്റ്സ്, ടാറ്റ മോട്ടോഴ്സ്, ടാറ്റ സ്റ്റീല്‍ തുടങ്ങിയ ഓഹരികളാണ് നഷ്ടത്തിലുള്ളത്.