കനത്ത നഷ്ടത്തിനുശേഷം 137 പോയന്റ് ഉയര്‍ന്ന് ഓഹരി വിപണി ക്ലോസ് ചെയ്തു

മുംബൈ: ബജറ്റ് ദിവസത്തെ കനത്ത നഷ്ടത്തിനുശേഷം ഓഹരി വിപണി നേട്ടത്തില്‍ ക്ലോസ് ചെയ്തു. ഓഹരി 137 പോയന്റ് ഉയര്‍ന്ന് 39,872ലും നിഫ്റ്റി 46 പോയന്റ് നേട്ടത്തില്‍ 11,708ലുമാണ് അവസാനിപ്പിച്ചത്.

നിഫ്റ്റിയിലെ സൂചികകള്‍ നേട്ടത്തിലായിരുന്നു. നിഫ്റ്റി ഓട്ടോ, എഫ്എംസിജി, ലോഹം, സ്വകാര്യ ബാങ്ക് സൂചികകള്‍ ഒരുശതമാനത്തോളം നേട്ടമുണ്ടാക്കി. നെസ് ലെ ഇന്ത്യ, ഹിന്ദുസ്ഥാന്‍ യുണലിവര്‍, ഏഷ്യന്‍ പെയിന്റ്സ്, ബജാജ് ഓട്ടോ നേട്ടമുണ്ടാക്കി. ബിഎസ്ഇ മിഡ് ക്യാപ് സൂചിക 212 പോയന്റും സ്മോള്‍ ക്യാപ് സൂചിക 50 പോയന്റും ഉയര്‍ന്നു.

അതേസമയം, ഐടിസി മൂന്നുശതമാനവും ടിസിഎസ് രണ്ടുശതമാനവും നഷ്ടത്തിലാണ് വ്യാപാരം അവസാനിപ്പിച്ചത്. ഐടി, പൊതുമേഖല ബാങ്ക് സൂചികകളാണ് നഷ്ടത്തിലായത്.

Top