യൂട്യൂബ് ചാനലുകളിലൂടെയും മറ്റും കുട്ടി സംരഭകര്‍ കാശ് വാരുന്ന വാര്‍ത്തകള്‍ നമ്മള്‍ ഇന്ന് ധാരാളമായി കാണാറുണ്ട്. അവരില്‍ നിന്നുനൊക്കെ വ്യത്യസ്തയായ ഒരു കുട്ടി സംരഭകയാണ് ഖെറിസ് റോഗേഴ്‌സ് എന്ന പന്ത്രണ്ടു വയസുകാരി. റോഗേഴ്‌സിന്റെ ഒരു വര്‍ഷത്തെ വരുമാനം ഒരു കോടി 40 ലക്ഷം രൂപയാണ്.
‘ഫ്‌ലെക്‌സിന്‍ ഇന്‍ മൈ കോംപ്ലക്ഷന്‍’ എന്ന സാധാരണ ഒരു ടീഷര്‍ട്ട് കമ്പനിയാണ് റോഗേഴ്‌സിന്റേത്. എന്നാല്‍ ബിസിനസ്സിനുമപ്പുറം സമൂഹ നന്മ ലക്ഷ്യം വയ്ക്കുന്ന ഒരു സന്ദേശം പകരുന്നുണ്ട് ഈ കമ്പനി.
നിങ്ങളുടെ തൊലിയുടെ നിറമേതാണോ അതില്‍ കംഫര്‍ട്ടബിളായിരിക്കുക’ നിറത്തിന്റെ പേരില്‍ മാറ്റിനിര്‍ത്തപ്പെട്ടവളും, കളിയാക്കല്‍ ഒരുപാട് കേട്ടവളുമായതുകൊണ്ട് തന്നെ അവള്‍ക്ക് പങ്കുവയ്ക്കാനുള്ള ഏറ്റവും വലിയ സന്ദേശവും ഇത് തന്നെയാണ്.
കഴിഞ്ഞ വര്‍ഷം ഏപ്രിലിലാണ് ഖെറിസ് റോഗേഴ്‌സിന്റെ ഫ്‌ലെക്‌സിന്‍ ഇന്‍ മൈ കോംപ്ലക്ഷന്‍ ടീ ഷര്‍ട്ട് കമ്പനി പ്രവര്‍ത്തനം ആരംഭിച്ചത്. 10000 രൂപകൊണ്ട് ആരംഭിച്ച ബിസിനസ്സിന് ഒരു വര്‍ഷം കഴിയുമ്പോളേക്കും ഒരു കോടി കവിഞ്ഞു വരുമാനം.
ന്യൂയോര്‍ക്ക് ഫാഷന്‍ വീക്കില്‍ പ്രത്യക്ഷപ്പെട്ട ഏറ്റവും പ്രായം കുറഞ്ഞ ഡിസൈനര്‍ എന്ന റെക്കോഡും റോഗേഴ്‌സിന് സ്വന്തമാണ്.