ന്യൂഡല്‍ഹി: കുളിക്കുന്നതിനിടെ പെണ്‍കുട്ടിയുടെ ദൃശ്യങ്ങള്‍ ഒളിക്യാമറയില്‍ പകര്‍ത്തിയ ചെന്നൈ സ്വദേശി ഡല്‍ഹിയില്‍ അറസ്റ്റില്‍. സംഭവം നടന്ന ഡല്‍ഹിയിലെ കീര്‍ത്തി നഗറിലുള്ള ഹോട്ടലില്‍വെച്ചാണ് ദീപക് ബോറ എന്ന വ്യവസായിയെ അറസ്റ്റ് ചെയ്തത്. ഐടി ആക്റ്റ് പ്രകാരമാണ് ഇയാള്‍ക്കെതിരെ കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്.
ഡല്‍ഹിയിലെ ഒരു ഹോട്ടലില്‍ റാഞ്ചിയില്‍ നിന്നും വിനോദയാത്രയ്‌ക്കെത്തിയ 140 വിദ്യാര്‍ത്ഥികളും അദ്ധ്യാപകരും അടങ്ങുന്ന സംഘം മുറിയെടുത്തതിന് അടുത്ത് തന്നെ രണ്ടു സുഹൃത്തുക്കള്‍ക്കൊപ്പം പ്രതി ദീപകും മുറിയെടുത്തു. പരാതിക്കാരിയായ പെണ്‍കുട്ടി മുറിയിലെ കുളിമുറിയില്‍ കുളിക്കാന്‍ എത്തിയപ്പോളാണ് വെന്റിലേഷന്‍ ജനലുകളുടെ അടുത്തുകൂടെ ഒരാള്‍ മാറുന്നത് ശ്രദ്ധയില്‍പ്പെട്ടത്. ഇയാളുടെ പക്കല്‍ മൊബൈല്‍ ഫോണ്‍ കണ്ടതോടെ പെണ്‍കുട്ടി ഭയന്ന് ഉറക്കെ ബഹളം വെയ്ക്കുകയായും ഹോട്ടല്‍ അധികൃതരുടെ സഹായത്തോടെ പൊലീസില്‍ പരാതി കൊടുക്കുകയുമായിരുന്നു. തുടര്‍ന്ന് ഹോട്ടലില്‍ എത്തിയ പൊലീസ് ദീപകിന്റെ മുറിയില്‍ നടത്തിയ പരിശോധനയില്‍ സംശയം തോന്നുകയും ഇയാളുടെ ഫോണ്‍ ഫോറന്‍സിക് പരിശോധനയ്ക്കായി അയക്കുകയും ചെയ്തു.