ബി.വി.ശ്രീനിവാസിനെ യൂത്ത് കോണ്‍ഗ്രസിന്റെ ഇടക്കാല അധ്യക്ഷനായി നിയമിച്ചു

ന്യൂഡല്‍ഹി:കര്‍ണാടകയില്‍ നിന്നുള്ള ബി.വി.ശ്രീനിവാസിനെ യൂത്ത് കോണ്‍ഗ്രസിന്റെ ഇടക്കാല അധ്യക്ഷനായി നിയമിച്ചു. നിലവില്‍ യൂത്ത് കോണ്‍ഗ്രസ് ഉപാധ്യക്ഷനാണ് അദ്ദേഹം. എഐസിസി ജനറല്‍ സെക്രട്ടറി കെ.സി.വേണുഗോപാലാണ് തീരുമാനം പ്രഖ്യാപിച്ചത്.

ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ പാര്‍ട്ടിയുടെ ദയനീയ പ്രകടനത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്ത് ഈ മാസം ആദ്യവാരം പ്രസിഡന്റായ കേശവ് ചന്ദ്ര യാദവ് രാജി വച്ചിരുന്നു. ഈ ഒഴിവിലേക്കാണ് ശ്രീനിവാസിനെ തെരഞ്ഞെടുത്തിരിക്കുന്നത്.

Top