ലോക ചാമ്പ്യന്‍ പി വി സിന്ധു ബാഡ്മിന്റണ്‍ വേള്‍ഡ് ഫെഡറേഷന്റെ (ബിഡബ്ല്യുഎഫ്) ‘ഐ ആം ബാഡ്മിന്റണ്‍’ ബോധവല്‍ക്കരണ കാമ്പയിന്റെ അംബാസഡറായി തെരഞ്ഞെടുക്കപ്പെട്ടു.
മരുന്നടിയോ ഒത്തുകളിയോ ബാധിക്കാത്ത നല്ല മത്സരങ്ങള്‍ക്കായുള്ള ബോധവല്‍ക്കരണമാണ് ഈ ക്യാംപെയ്‌നിലൂടെ ലോക ഫെഡറേഷന്‍ ഉദ്ദേശിക്കുന്നത്.
‘നന്നായി കളിക്കുകയെന്നാല്‍ തെറ്റുകളില്‍ വീഴാതെ കളിക്കുക എന്നുകൂടി അര്‍ഥമുണ്ട്’ എന്ന് അംബാസഡറായി തെരഞ്ഞെടുക്കപ്പെട്ട ശേഷം സിന്ധു പറഞ്ഞു.
സിന്ധുവിനെ കൂടാതെ, കാനഡയിലെ മിഷേല്‍ ലി, ചൈനീസ് ജോഡികളായ ഷെങ് സി വെയ്, ഹുവാങ് യാ ക്വിയോംഗ്, ഇംഗ്ലണ്ടിന്റെ ജാക്ക് ഷെഫാര്‍ഡ്, ജര്‍മ്മനിയുടെ വലെസ്‌ക നോബ്ലോച്ച്, ഹോങ്കോങ്ങിന്റെ ചാന്‍ ഹോ യുവാന്‍, അത്‌ലറ്റ്‌സ് കമ്മീഷന്‍ ചെയര്‍മാനായ ജര്‍മ്മനിയുടെ മാര്‍ക്ക് സ്വീബ്ലര്‍ എന്നിവരും അംബാസഡര്‍മാരായുണ്ട്.ബിഡബ്ല്യുഎഫിന്റെ സമഗ്രത യൂണിറ്റ് രൂപീകരിച്ച് അഞ്ച് വര്‍ഷം പിന്നിടുകയാണ്.