തിരുവനന്തപുരം: ഉപതെരഞ്ഞെടുപ്പില്‍ അരൂര്‍ സീറ്റില്‍ മത്സരിക്കുമെന്ന് ബിഡിജെഎസ് അധ്യക്ഷന്‍ തുഷാര്‍ വെള്ളാപ്പള്ളി. കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ തങ്ങള്‍ക്ക് എന്‍ഡിഎ അനുവദിച്ചതാണ് അരൂരെന്നും ജയസാധ്യതയുള്ള മറ്റേതെങ്കിലും സീറ്റുമായി ഇത് വെച്ച് മാറണോ എന്ന് കോര്‍കമ്മിറ്റി തീരുമാനിക്കുമെന്നും തുഷാര്‍ പറഞ്ഞു.
നേരത്തെ ഇവിടെ മത്സരിച്ചിരുന്നത് ബിഡിജെഎസ് തന്നെയാണ്. അതുകൊണ്ട് തന്നെ ഉപതെരഞ്ഞെടുപ്പിലും മാറ്റമുണ്ടാകില്ലെന്ന് തുഷാര്‍ വ്യക്തമാക്കി. ബിഡിജെഎസിന് കൂടുതല്‍ സ്ഥാനങ്ങള്‍ കേന്ദ്രസര്‍ക്കാര്‍ വൈകാതെ തരുമെന്ന് തന്നെയാണ് പ്രതീക്ഷയെന്നും തുഷാര്‍ കൂട്ടിച്ചേര്‍ത്തു.
ആറ് നിയമസഭാ മണ്ഡലങ്ങളിലെ ഉപതെരഞ്ഞെടുപ്പിന് മുന്നോടിയായി ചൊവ്വാഴ്ച ബിഡിജെഎസിന്റെയും ബിജെപിയുടെയും കോര്‍ കമ്മിറ്റികള്‍ ചേരാനിരിക്കെയാണ്
അരൂര്‍ സീറ്റില്‍ മത്സരിക്കുമെന്ന അവകാശ വാദവുമായി ബിഡിജെഎസ് രംഗത്തെത്തിയിരിക്കുന്നത്.