അഞ്ച് മണ്ഡലങ്ങളില്‍ വോട്ടെടുപ്പിന്റെ ഭാഗമായി 48 മണിക്കൂര്‍ മദ്യനിരോധനം

liquor policy

തിരുവനന്തപുരം : ഉപതെരഞ്ഞെടുപ്പിന്റെ വോട്ടെടുപ്പ് പൂര്‍ത്തിയാകുന്നതിന് തൊട്ടുമുന്‍പുള്ള 48 മണിക്കൂറില്‍ മദ്യനിരോധനം പ്രബല്യത്തില്‍ വരും. ഉപതെരഞ്ഞെടുപ്പ് നടക്കുന്ന വട്ടിയൂര്‍ക്കാവ്, അരൂര്‍, കോന്നി, എറണാകുളം, മഞ്ചേശ്വരം നിയമസഭാ മണ്ഡലങ്ങളിലാകും മദ്യനിരോധനം ഏര്‍പ്പെടുത്തുക.

വോട്ടെണ്ണല്‍ ദിനത്തിലും ഈ മണ്ഡലങ്ങളില്‍ മദ്യനിരോധനമുണ്ടാകും. ഈ ദിവസങ്ങളില്‍ പൊതുസ്ഥലത്തോ സ്വകാര്യ ഇടങ്ങളിലോ മദ്യം വില്‍ക്കുന്നതും വിതരണം ചെയ്യുന്നതും ഉപയോഗിക്കുന്നതും നിയമവിരുദ്ധമാണ്. അഞ്ച് മണ്ഡലങ്ങളിലും ഒക്ടോബര്‍ 21നാണ് വോട്ടെടുപ്പ്. 24ന് വോട്ടെണ്ണല്‍ നടക്കും.

Top