by election on may 17th

election

തിരുവനന്തപുരം: പന്ത്രണ്ട് തദ്ദേശസ്വയംഭരണ വാര്‍ഡുകളില്‍ മെയ് 17ന് ഉപതിരഞ്ഞെടുപ്പ് നടക്കും.

ആറ് ജില്ലയിലെ ഏഴ് ഗ്രാമപഞ്ചായത്ത് വാര്‍ഡിലും പത്തനംതിട്ട, കോഴിക്കോട്, കണ്ണൂര്‍ ജില്ലകളിലെ നാല് മുനിസിപ്പല്‍ വാര്‍ഡിലും കോഴിക്കോട് ബ്ലോക്ക് പഞ്ചായത്ത് വാര്‍ഡിലുമാണ് ഉപതെരഞ്ഞെടുപ്പ്. മാതൃകാപെരുമാറ്റച്ചട്ടം നിലവില്‍വന്നു.

നാമനിര്‍ദേശപത്രിക 21 മുതല്‍ സമര്‍പ്പിക്കാം. പത്രികസമര്‍പ്പിക്കാനുള്ള അവസാന തീയതി 28നും പത്രികകളുടെ സൂക്ഷ്മപരിശോധന 29നും ആണ്. സ്ഥാനാര്‍ഥിത്വം പിന്‍വലിക്കാനുള്ള അവസാനദിവസം മെയ് രണ്ടാണ്. വോട്ടെടുപ്പ് മെയ് 17ന് രാവിലെ ഏഴിന് ആരംഭിച്ച് വൈകിട്ട് അഞ്ചിന് അവസാനിക്കും. വോട്ടെണ്ണല്‍ 18ന്്് രാവിലെ 10ന് ആരംഭിക്കും.

പത്തനംതിട്ട- മല്ലപ്പള്ളി ഗ്രാമപഞ്ചായത്ത് -09 കിഴക്കേക്കര, ആലപ്പുഴ- എഴുപുന്ന ഗ്രാമപഞ്ചായത്ത്-16 കുമാരപുരം, തൃശൂര്‍- വാടാനപ്പള്ളി ഗ്രാമപഞ്ചായത്ത്- 09 നടുവിക്കര വെസ്റ്റ്, മലപ്പുറം- ആലങ്കോട് ഗ്രാമപഞ്ചായത്ത്-08 ചിയാന്നൂര്‍, കണ്ണമംഗലം ഗ്രാമപഞ്ചായത്ത്-01 ചെങ്ങാനി, കോഴിക്കോട് – ചെക്യാട് ഗ്രാമപഞ്ചായത്ത്-13 പാറക്കടവ്, കണ്ണൂര്‍-പായം ഗ്രാമപഞ്ചായത്ത്-02 മട്ടിണി എന്നിവയാണ് ഉപതിരഞ്ഞെടുപ്പ് നടക്കുന്ന ജില്ല, തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍.

പത്തനംതിട്ട മുനിസിപ്പാലിറ്റി-21 കുമ്പഴ വെസ്റ്റ്, കണ്ണൂര്‍-പയ്യന്നൂര്‍ മുനിസിപ്പാലിറ്റി- 21 കണ്ടങ്കാളി നോര്‍ത്ത്, മട്ടന്നൂര്‍ മുനിസിപ്പാലിറ്റി-16 ഉരുവച്ചാല്‍. കോഴിക്കോട്- ഫറോക്ക് മുനിസിപ്പാലിറ്റി- 38 ഇരിയംപാടം, പന്തലായനി ബ്ലോക്ക് പഞ്ചായത്ത്-09 വെങ്ങളം എന്നിവയാണ് ഉപതിരഞ്ഞെടുപ്പ് നടക്കുന്ന ബ്ലോക്ക് പഞ്ചായത്ത് വാര്‍ഡുകള്‍.

Top