തിരുവനന്തപുരം: ഉപതിരഞ്ഞെടുപ്പിന് മുന്നോടിയായി പതിനൊന്ന് ജില്ലകളിലെ 18 തദ്ദേശ സ്വയംഭരണ വാര്‍ഡുകളില്‍ വോട്ടര്‍പട്ടിക പുതുക്കാന്‍ ഇലക്ടറല്‍ രജിസ്‌ട്രേഷന്‍ ആഫീസര്‍മാര്‍ക്ക് നിര്‍ദ്ദേശം നല്‍കി സംസ്ഥാന തിരഞ്ഞെടുപ്പു കമ്മിഷന്‍.
തിരുവനന്തപുരം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, തൃശൂര്‍, പാലക്കാട്, മലപ്പുറം, വയനാട്, കണ്ണൂര്‍ ജില്ലകളിലെ 13 ഗ്രാമപഞ്ചായത്ത് വാര്‍ഡുകളിലും മലപ്പുറം, കോഴിക്കോട്, കാസര്‍കോട് ജില്ലകളിലെ മൂന്ന് നഗരസഭ വാര്‍ഡുകളിലും ആലപ്പുഴ, കണ്ണൂര്‍ ജില്ലകളിലെ ഒരോ ബ്ലോക്ക് പഞ്ചായത്ത് വാര്‍ഡിലുമാണ് വോട്ടര്‍പട്ടിക പുതുക്കുന്നത്.
വോട്ടര്‍പട്ടിക പുതുക്കുന്ന ജില്ല, ഗ്രാമപഞ്ചായത്ത്, വാര്‍ഡ് എന്ന ക്രമത്തില്‍: തിരുവനന്തപുരം മാറനല്ലൂര്‍ ഊരുട്ടമ്പലം, അമ്പൂരി അമ്പൂരി , പത്തനംതിട്ട കോട്ടാങ്ങല്‍ കോട്ടാങ്ങല്‍ കിഴക്ക്, കോട്ടയം ഉദയനാപുരംവാഴമന, കല്ലറ കല്ലറ പഴയപള്ളി, പാമ്പാടി നൊങ്ങല്‍, തൃശൂര്‍മാള പതിയാരി, പാലക്കാട് കൊടുവായൂര്‍ചാന്തിരുത്തി, മലപ്പുറംഎടക്കരപള്ളിപ്പടി, മൂര്‍ക്കനാട്‌കൊളത്തൂര്‍പലകപ്പറമ്പ്, തലക്കാട് കാരയില്‍, വയനാട്‌നൂല്‍പ്പുഴ കല്ലുമുക്ക്, കണ്ണൂര്‍പയ്യാവൂര്‍ചമതച്ചാല്‍, ആലപ്പുഴ ഹരിപ്പാട് ബ്ലോക്ക് പഞ്ചായത്ത് തൃക്കുന്നപ്പുഴ തൃക്കുന്നപ്പുഴ ഗ്രാമപഞ്ചായത്തിലെ 7, 8, 9, 10, 11, 12 വാര്‍ഡുകളിലും, കണ്ണൂര്‍തലശ്ശേരി ബ്ലോക്ക് പഞ്ചായത്ത് ധര്‍മ്മടം ധര്‍മ്മടം ഗ്രാമ പഞ്ചായത്തിലെ 5, 6, 7, 8, 9, 10, 11, 15 വാര്‍ഡുകളിലും മലപ്പുറം കോട്ടയ്ക്കല്‍ നഗരസഭ ചീനംപുത്തൂര്‍, കോഴിക്കോട് ഫറോക്ക് നഗരസഭ കോട്ടപ്പാടം, കാസര്‍കോട് നഗരസഭ കടപ്പുറം സൗത്ത്.
അപേക്ഷകളും ആക്ഷേപങ്ങളും ജൂണ്‍ മൂന്ന് വരെ ഓണ്‍ ലൈനായി സമര്‍പ്പിക്കാം. അവകാശവാദങ്ങളിന്മേല്‍ 15ന് തീര്‍പ്പ് കല്‍പ്പിക്കുകയും 17ന് അന്തിമ വോട്ടര്‍പട്ടിക പ്രസിദ്ധീകരിക്കുകയും ചെയ്യും.
വോട്ടര്‍പട്ടിക പുതുക്കുന്നതിനുളള യോഗ്യതാ തീയതിയായ 2017 ജനുവരി ഒന്നിനോ അതിനുമുമ്പോ അപേക്ഷകര്‍ക്ക് 18 വയസ് തികഞ്ഞിരിക്കണം. കരട് വോട്ടര്‍പട്ടിക ബന്ധപ്പെട്ട പഞ്ചായത്ത് നഗരസഭാ താലൂക്ക് ഓഫീസുകളിലും പഞ്ചായത്തുകളുടേത് ബന്ധപ്പെട്ട ബ്ലോക്ക് പഞ്ചായത്ത് ഓഫീസിലും പ്രസിദ്ധീകരിച്ചിട്ടുണ്ട്.