ന്യൂഡല്‍ഹി: ഡല്‍ഹിയിലെ ഭവാന നിയമസഭ മണ്ഡലത്തില്‍ നാളെ ഉപതിരഞ്ഞെടുപ്പ്.
ശക്തമായ ത്രികോണ മത്സരത്തിന് ഭവാന വേദിയാകുമെന്നാണ് റിപ്പോര്‍ട്ടുകള്‍.
ആം ആദ്മി എംഎല്‍എ വേദ് പ്രകാശ് രാജിവെച്ച് ബിജെപിയില്‍ ചേര്‍ന്നതോടെയാണ് ഭവാന നിയമസഭയില്‍ ഉപതിരഞ്ഞെടുപ്പിന് കളമൊരുങ്ങിയത്.
ബിജെപിയിലേക്ക് ചേക്കേറിയ വേദ് പ്രകാശ് ബിജെപി സ്ഥാനാര്‍ത്ഥിയായി മത്സരിക്കുമ്പോള്‍ ശക്തരായ സ്ഥാനാര്‍ത്ഥികളെ രംഗത്തിറക്കിയാണ് ആം ആദ്മി പാര്‍ട്ടിയും കോണ്‍ഗ്രസും തിരഞ്ഞെടുപ്പിനെ നേരിടുന്നത്.
മുന്‍ ബിജെപി നേതാവായ വേദ് പ്രകാശ് 2015ല്‍ ആം ആദ്മി പാര്‍ട്ടിയില്‍ ചേര്‍ന്നുവെങ്കിലും കഴിഞ്ഞ മുന്‍സിപ്പല്‍ തിരഞ്ഞെടുപ്പിന്റെ തൊട്ട് മുമ്പ് ബി ജെ പിയിലേക്ക് മടങ്ങുകയായിരുന്നു.
ആം ആദ്മി പാര്‍ട്ടി സ്ഥാനാര്‍ത്ഥിയാവുന്നത് മുന്‍ ബിഎസ്പി നേതാവ് രാം ചന്ദ്രയാണ്.
കോണ്‍ഗ്രസ് രംഗത്തിറക്കിയിരിക്കുന്നതാവട്ടെ മുന്‍ എംഎല്‍എയും മുതിര്‍ന്ന നേതാവുമായ സുരേന്ദര്‍ കുമാറിനെയും.