ചെന്നൈ: തിരഞ്ഞെടുപ്പിലെ പണമൊഴുക്കും ക്രമക്കേടും പരിഗണിച്ച് ചെന്നൈ ആര്‍. കെ. നഗര്‍ തിരഞ്ഞെടുപ്പ് മാറ്റിവയ്ക്കാന്‍ ഇലക്ഷന്‍ കമ്മീഷന്‍ ആലോചിക്കുന്നു. വോട്ടര്‍മാരെ പണം നല്‍കി സ്വാധീനിക്കാന്‍ ശ്രമിച്ചതായുള്ള റിപ്പോര്‍ട്ടുകള്‍ വന്നതിനെ തുടര്‍ന്നാണിത്.
ശശികലാ സഖ്യത്തിന്റെ, അണ്ണാ ഡി.എം.കെ (അമ്മ)യുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി പഴനിസാമി വരെ ഉള്‍പ്പെടെയുള്ളവര്‍ വോട്ടര്‍മാരെ സ്വാധീനിച്ചതിന്റെ രേഖകള്‍ ആദായനികുതി വകുപ്പ് പുറത്തുവിട്ടിരുന്നു.
ഇന്‍കംടാക്‌സ് വകുപ്പിന്റെയും റിട്ടേണിങ് ഓഫിസറുടെയും റിപ്പോര്‍ട്ട് പരിശോധിച്ചശേഷം മുഖ്യ തിരഞ്ഞെടുപ്പ് കമ്മിഷണര്‍ നാസിം സെയ്ദി മറ്റ് തിര.കമ്മിഷന്‍ ഉദ്യോഗസ്ഥര്‍ എന്നിവര്‍ ചേര്‍ന്നാണ് തീരുമാനം എടുക്കുക.
ഒരു വ്യക്തിക്ക് 4000 രൂപവരെ നല്‍കിയതായാണ് കണ്ടെത്തിയിരുന്നത്.